മുണ്ടൂർ: യുവക്ഷേത്ര കോളജ് സൈക്കോളജി വിഭാഗവും ട്രെയിനിംഗ് ആൻഡ് പ്ലേസ്മെന്റ് സെല്ലും ചേർന്ന് സംഘടിപ്പിച്ച ഇന്റേൺഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടറും ട്രെയിനിംഗ് ആൻഡ് പ്ലേസ്മെന്റ് ഓഫീസറുമായ ഫാ. ഡോ ലിനോ സ്റ്റീഫൻ ഇമ്മട്ടി ഉദ്ഘാടനം ചെയ്തു. സിസ്റ്റർ സുമണ് ആന്റണി ഇന്റേണ്‍ഷിപ്പുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ നൽകി. അസി. പ്രഫ.ടി.ആർ. ആതിര ആശംസകളർപ്പിച്ചു കോ-ഓർഡിനേറ്റർ ശ്രുതി എസ്. നായർ സ്വാഗതവും വിദ്യാർഥി പവിൻ പീറ്റർ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന പരിശീലനപരിപാടിയിൽ ഫാ.ഡോ. ലിനോ സ്റ്റീഫൻ ഇമ്മട്ടി ക്ലാസെടുത്തു.